Posts

What is new?

ഭാഷ എന്ന് പറയുമ്പോൾ ........

    ഇന്ത്യയിൽ ഔദ്യോഗികമായി തന്നെ 1000 ലധികം ഭാഷകൾ ഉണ്ട്. ഡയലക്റ്റുകൾ ഇതിൽ കൂട്ടിയിട്ടില്ല. എന്താണ് ഡയലക്റ്റ്.ഓരോ ദേശത്തെയും ഭാഷാവ്യതിയാനങ്ങളാണ്. അതൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല. ഒരു ഡയലക്റ്റും മറ്റൊന്നിനേക്കാൾ ഒരു തരത്തിലും മേന്മയേറിയതും അല്ല. വള്ളുവനാടൻ ഡയലക്റ്റ് പുസ്തകഭാഷയിൽ നിന്നും ഏറെ വ്യത്യസ്തമാണെങ്കിലും ചിലർ ചേർന്ന് അതിനു ഒരു വരേണ്യ സ്ഥാനം കൽപ്പിച്ചു കൊടുത്തത് നമുക്കറിയാം. ഇത് ഒരു തരത്തിൽ ജാതിചിന്ത പോലെയാണ്. പത്തനംതിട്ടക്കാർക്ക് വേണമെങ്കിൽ തങ്ങളുടെ ഭാഷയാണ് പുസ്തകഭാഷയോട് ഏറ്റവും അടുത്തുനിൽക്കുന്നത് എന്നെങ്കിലും പറയാം.  ഭാഷ എന്നത് പറയുന്ന ആളും കേൾക്കുന്നയാളും തമ്മിലുള്ള ഒരു ഉടമ്പടിയെ ആശ്രയിച്ചിരിക്കുന്നു. ഈ  ഉടമ്പടിയെ ആദരിച്ചു കൊണ്ട് വേണം കഥകൾ എഴുതാൻ. കൊമ്പത്തെ കഥയൊന്നുമല്ല നിങ്ങൾ എഴുതുന്നതെങ്കിൽ ആരും നിങ്ങളുടെ നാട്ടു ഭാഷ സ്വായത്തമാക്കി നിങ്ങളുടെ കഥ വായിച്ചാസ്വദിക്കാനൊന്നും പോകുന്നില്ല.   സിനിമയിൽ നിന്നും വ്യത്യസ്തമായി കഥയ്ക്കുള്ളിൽ ഭാഷ പ്രധാനമായും രണ്ടുതരത്തിൽ പ്രയോഗിക്കപ്പെടുന്നു. ആഖ്യാനത്തിന്റെ ഭാഷയും കഥാപാത്രങ്ങളുടെ ഭാഷയും. ആഖ്യാനഭാഷ കഥാകൃത്തിന്റെ നേരിട്ടുള്ള ഉ